ഓണക്കിറ്റുകളുമായി വിദ്യാലയങ്ങള്‍
തൊടുപുഴ: പ്ലാറ്റിനം ജൂബിലി നിറവിലായ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിന്റെ നേതൃത്വത്തില്‍ 75 ഓണക്കിറ്റുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ സമാഹരിച്ച പന്ത്രണ്ടോളം അവശ്യ സാധനങ്ങളാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിരുന്നത്.
ഹെഡ്മാസ്റ്റര് ഷിന്റോ ജോര്‍ജ്, അധ്യാപകരായ ആല്ബിന് ജോസഫ്, അഞ്ജു ജോസഫ്, രമ്യ മുരളി, സിസ്റ്റര്‍ അനിറ്റ എന്നിവര്‍ നേതൃത്വം നല്കി. വഴിത്തല: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡിന്റെ നേതൃത്വത്തില്‍ മണക്കാട് പഞ്ചായത്ത് 13-ാം വാര്‍ഡിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്, ഗൈഡ് ക്യാപ്റ്റന്‍ ലീന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൗട്ട്, ഗൈഡ് അംഗങ്ങള്‍ അവശ്യസാധനങ്ങള്‍ സമാഹരിച്ച് കിറ്റുകള്‍ തയാറാക്കിയത്.